നാലാമത് ഖേലോ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് തുടക്കം

രണ്ടു ദിവസങ്ങളിലായി നടക്കുന്ന നാലാമത് എഡിഷന്‍ ഖേലോ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് കുന്നംകുളത്ത് ആരംഭിച്ചു. കുന്നംകുളം സീനിയര്‍ ഗ്രൗണ്ട് സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടക്കുന്ന അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാരവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. തൃശ്ശൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ടും ഖേലോ ഗെയിംസ് ജനറല്‍ കണ്‍വീനറുമായ കെ ആര്‍ സാംബശിവന്‍, പ്രസിഡന്റ് അഡ്വക്കേറ്റ് ആര്‍ കലേഷ്, ഖേലോ ഗെയിംസ് സെക്രട്ടറി സി എ സതീശന്‍ ബാബു, ട്രഷറര്‍ എം എസ് രാജാറാം എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
Malaya Image 1

Post 3 Image