തൃശ്ശൂര്‍ റവന്യു ജില്ലാ ശാസ്ത്രമേളയുടെ ലോഗോ പ്രകാശനം നടന്നു

തൃശ്ശൂര്‍ റവന്യു ജില്ലാ ശാസ്ത്രമേള 29,30 തിയ്യതികളിലായി തൃശൂരില്‍ നടക്കും. ഹോളി ഫാമിലി കോണ്‍വെന്റ്, സേക്രട്ട് ഹാര്‍ട്ട് കോണ്‍വെന്റ്, സി.എം.എസ്, ഗവ. ബോയ്‌സ്, ഗവ. ഗേള്‍സ്, കാല്‍ഡിയന്‍ സിറിയന്‍ എന്നി വിദ്യാലയങ്ങളിലായാണ് ശാസ്ത്രമേള നടക്കുക. മേളയുടെ ലോഗോ പ്രകാശനം നടന്നു. പബ്ലിസിറ്റി കമ്മിറ്റി ചെയര്‍പേഴ്‌സനും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ സിന്ധു ആന്റോ ചാക്കോള പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എ.കെ. അജിതകുമാരി അധ്യക്ഷയായി. മറ്റു സെന്റ് ഫ്രാന്‍സിസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനായ സഞ്ജു തോമസ് തയ്യാറാക്കിയതാണ് ശാസ്ത്രമേളയുടെ ലോഗോ.

ADVERTISEMENT
Malaya Image 1

Post 3 Image