വെള്ളിത്തിരുത്തിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കാര്‍ ഇടിച്ചു തെറിപ്പിച്ചു. വെള്ളിത്തിരുത്തി കുരിശുപള്ളിക്ക് സമീപത്ത് വച്ചാണ് അപകടം നടന്നത്. കുട്ടിയെ ഇടിച്ച വാഹനം സമീപത്തെ സ്തൂപത്തിലും ഇടിച്ചിട്ടുണ്ട്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ വെള്ളിത്തിരുത്തി കുന്നത്തങ്ങാടി വീട്ടില്‍ അനിലിന്റെ മകള്‍ എട്ടു വയസുകാരി പാര്‍വണയെ തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരത്തംകോട് എല്‍.പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പാര്‍വണ. അപകടത്തില്‍ കാര്‍ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.