അണ്ടത്തോട് പാപ്പാളിയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്. പുറങ്ങ് പുളിക്കകടവ് സ്വദേശികളായ വിബി, ഭാര്യ ആതിര, മകള്‍ ഒരു വയസ്സുകാരി വാമിക എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വെച്ചിരുന്ന താല്‍ക്കാലിക ഡിവൈഡറിലാണ് നിയന്ത്രണംവിട്ട കാര്‍ ഇടിച്ചത്. പരിക്കേറ്റവരെ അകലാട് മൂന്നയിനി വി കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ പുത്തന്‍പള്ളി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Home Bureaus Punnayurkulam നിയന്ത്രണംവിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ചു; ഒരു വയസ്സുകാരിയടക്കം മൂന്ന് പേര്‍ക്ക് പരിക്ക്