27.4 C
Kunnamkulam
Monday, September 7, 2026
Home Bureaus Guruvayur വിവിധ മേഖലകളിലെ കരിയര്‍ സെഷനുകളുമായി ലിറ്റില്‍ ഫ്‌ളവര്‍ കോളേജില്‍ ‘കരിയര്‍ കോമ്പസ് 2026’

വിവിധ മേഖലകളിലെ കരിയര്‍ സെഷനുകളുമായി ലിറ്റില്‍ ഫ്‌ളവര്‍ കോളേജില്‍ ‘കരിയര്‍ കോമ്പസ് 2026’

28

ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളേജ് കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് പ്ലേസ്മെന്റ് സെല്‍ ‘കരിയര്‍ കോമ്പസ് 2026’ കരിയര്‍ ഗൈഡന്‍സ് പരിപാടി സംഘടിപ്പിച്ചു. പ്രൊഫസറും കരിയര്‍ കോച്ചും കരിയര്‍ വ്‌ലോഗറുമായ ഡോ. ബ്രിജേഷ് ജോര്‍ജ് ജോണ്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു.വിവിധ വിഷയമേഖലകളിലെ കരിയര്‍ സെഷനുകള്‍ക്കൊപ്പം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായി ‘കരിയര്‍ ഗോള്‍ സെറ്റിംഗ്’ സെഷനും സംഘടിപ്പിച്ചു. കരിയര്‍ വികസനം, ലക്ഷ്യനിര്‍ണ്ണയം, തൊഴില്‍ക്ഷമത വര്‍ധിപ്പിക്കുന്ന നൈപുണ്യങ്ങള്‍ എന്നിവയില്‍ ഡോ. ബ്രിജേഷ് ജോര്‍ജ് ജോണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കി.ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ജെ. ബിന്‍സി സന്നിഹിതയായിരുന്നു.

 

ADVERTISEMENT
error: Content is protected !!