29.2 C
Kunnamkulam
Monday, August 17, 2026
Home CCTV Desk ഓപ്പറേഷന്‍ തൂഫാന്‍ ; ഓണക്കാലത്ത് പരിശോധന ശക്തമാക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല

ഓപ്പറേഷന്‍ തൂഫാന്‍ ; ഓണക്കാലത്ത് പരിശോധന ശക്തമാക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല

12

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ഓണക്കാലത്ത് പരിശോധന ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനുശേഷം ശ്രീവത്സം അതിഥി മന്ദിരത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുകാന്‍ അനുവദിക്കില്ല. തൂഫാനില്‍ രാഷ്ട്രീയമില്ല. ഭാവി തലമുറയെ രക്ഷിക്കാന്‍ എല്ലാവരും ചേര്‍ന്ന് തൂഫാന്‍ വിജയിപ്പിക്കുകയാണ് വേണ്ടത്.തൂഫാനില്‍ കള്ളക്കളി കളിച്ചാല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. 75 ദിവസം പിന്നിടുന്ന ഓപ്പറേഷന്‍ തൂഫാന്‍ വന്‍ വിജയമാണെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ എസ് ഐ മാരെ എസ് എച്ച് ഓമാരാക്കിയുള്ള പോസ്റ്റിംഗ് രണ്ടുദിവസത്തിനുള്ളില്‍ പൂര്‍ത്തിയാവും. കാലടി സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ക്കെതിരെ ശവമഞ്ചം ഒരുക്കിയത് പ്രാകൃത നടപടിയാണ്.തെറ്റ് ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. ഒരു കാരണവശാലും അനുവദിക്കാന്‍ പാടില്ലാത്തതാണ് നടന്നതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!