ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ഇഷ്ടാനുസരണമുള്ള വസ്ത്രം ധരിക്കാമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രിയുടെ ഉത്തരവ്.ആഗസ്റ്റ് 21ന് നടക്കുന്ന സ്കൂൾതല ഓണാഘോഷങ്ങളുടെ ഭാഗമായി യൂണിഫോമിൽ ഇളവ് അനുവദിക്കാനാണ് നിർദ്ദേശം. ഇതോടെ ആഘോഷദിനത്തിൽ വിദ്യാർഥികൾക്ക് യൂണിഫോമിന് പകരം താൽപര്യമുള്ള വസ്ത്രം ധരിച്ച് പരിപാടികളിൽ പങ്കെടുക്കാം. ഇതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കുന്നതിനുള്ള ചുമതല പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകി.



