എളവള്ളി കാക്കശ്ശേരി വിദ്യാവിഹാര്‍ സെന്‍ട്രല്‍ സ്‌കൂളില്‍ വച്ച് നടന്ന തൃശ്ശൂര്‍ സഹോദയ സി ബി എസ് ഇ അണ്ടര്‍ 19- ഖോ ഖൊ ടൂര്‍ണമെന്റില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗങ്ങളില്‍ ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ജേതാക്കളായി. ഇരുവിഭാഗങ്ങളിലും ആതിഥേയരായ വിദ്യാവിഹാര്‍ സ്‌കൂള്‍ രണ്ടാം സ്ഥാനം നേടി. ഭാരതീയ വിദ്യാഭവന്‍ അകമലയും നിര്‍മ്മല മാത സെന്‍ട്രല്‍ സ്‌കൂള്‍ തൃശ്ശൂരും ആണ്‍കുട്ടികളുടെ മത്സരത്തില്‍ മൂന്നാം സ്ഥാനം പങ്കിട്ടു. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കെ.എം.ബി.എം പോട്ടോറും, അറാഫ ഇംഗ്ലീഷ് സ്‌കൂള്‍ ആട്ടൂരും മൂന്നാം സ്ഥാനം നേടി. സമാപന സമ്മേളനത്തില്‍ വിദ്യാവിഹാര്‍ മാനേജിംഗ് ട്രസ്റ്റി അഡ്വ.കെ.വി.മോഹന കൃഷ്ണന്‍, അക്കാദമിക് ഡയറക്ടര്‍ ശോഭ മേനോന്‍, പി.ടി.എ.പ്രസിഡന്റ് അഡ്വ.സുജിത് ഐനിപ്പുള്ളി, പ്രിന്‍സിപ്പാള്‍ ഉഷ നന്ദകുമാര്‍, വൈസ് പ്രിന്‍സിപ്പാള്‍ സ്റ്റെല്ല ഫ്രാന്‍സിസ് എന്നിവര്‍ സന്നിഹിതരായിരുന്നു. 25 സ്‌കൂളുകള്‍ മത്സരത്തില്‍ പങ്കെടുത്തു.
തൃശ്ശൂര്‍ സഹോദയ അണ്ടര്‍ 19- ഖോ ഖോ ടൂര്‍ണമെന്റില്‍ ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് സ്‌കൂള്‍ ജേതാക്കളായി
ADVERTISEMENT