തണല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കുടുംബ സൗഹൃദ സംഗമം സംഘടിപ്പിച്ചു

കേച്ചേരി പട്ടിക്കര തണല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കുടുംബ സൗഹൃദ സംഗമം സംഘടിപ്പിച്ചു. ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളും തണല്‍ കുടുംബാംഗങ്ങളും പങ്കെടുത്ത സൗഹൃദ സംഗമം സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ എം.കെ. സക്കീര്‍ ഉദ്ഘാടനം ചെയ്തു. പട്ടിക്കര എം.എം.എല്‍.പി. സ്‌കൂളില്‍ നടന്ന സംഗമത്തില്‍ തണല്‍ പ്രസിഡണ്ട് വി.കെ.യൂസഫ് മാസ്റ്റര്‍ അധ്യക്ഷനായി. കരീം പന്നിത്തടം മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. ചൊവ്വന്നൂര്‍ ബി.ആര്‍.സി ട്രൈയിനര്‍ പ്രിജി ടീച്ചര്‍, പട്ടിക്കര മഹല്ല് പ്രസിഡണ്ട് എ.കെ. അബ്ദുള്‍ റഹ്‌മാന്‍, തണല്‍ സെക്രട്ടറി എ.എ റസാക്ക് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സംഗമത്തിന്റെ ഭാഗമായി കുട്ടികളുടെ വിവിധ കളികളും കലാപരിപാടികളും അരങ്ങേറി.

ADVERTISEMENT
Malaya Image 1

Post 3 Image