സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്‍സെന്റീവ് -24 ജില്ലാതല മാനേജ്‌മെന്റ് ശില്‍പ്പശാല വടക്കേക്കാട് കൗക്കാനപ്പെട്ടി സാന്ത്വനം മഹല്ലില്‍ സംഘടിപ്പിച്ചു. ഏഴ് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന മാനേജ്‌മെന്റ് ശില്‍പശാലയുടെ ജില്ലാതല ഉദ്ഘാടനം സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡണ്ട് അബൂബക്കര്‍ ലത്തീഫി നിര്‍വഹിച്ചു. ശില്‍പശാല മോണിറ്ററിംഗ് രേഖ ജില്ലാ ജനറല്‍ സെക്രട്ടറി എം.കെ അബ്ദുല്‍ ഗഫൂറും ഇസ്ലാമിക് എജ്യുക്കേഷനല്‍ ബോര്‍ഡ് നിയമങ്ങളും ചട്ടങ്ങളും എന്ന വിഷയം ഹംസ മൗലവി വാടാനപ്പള്ളിയും അവതരിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പ്രാര്‍ത്ഥന മജ്ലിസിന് ബഷീര്‍ സഖാഫി കല്ലൂര്‍ നേതൃത്വം നല്‍കി.
ADVERTISEMENT