11 വര്‍ഷത്തിനുശേഷം സിസിടിവിയില്‍ നിന്ന് പടിയിറങ്ങുന്ന മാര്‍ക്കറ്റിംങ്ങ് മാനേജര്‍ ഷിബുവിന് യാത്രയപ്പ് നല്‍കി. സിസിടിവി ടവറില്‍ നടന്ന യാത്രയപ്പ് യോഗം മാനേജിംങ്ങ് ഡയറക്ടര്‍ ടി വി ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ സി ജോസ് സ്വാഗതം ആശംസിച്ചു. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പി ബി സുരേഷ്, മാനേജര്‍ സിന്റോ ജോസ്, ന്യൂസ് കോഡിനേറ്റര്‍ ജോസ്മാളിയേക്കല്‍, ന്യൂസ് എഡിറ്റര്‍മാരായ രമ്യ, നിഷ, മാര്‍ക്കറ്റിംങ്ങ് സ്റ്റാഫ് ദേവ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഷിബു മറുപടി പ്രസംഗം നടത്തി. സിസിടിവിയുടെ ഉപഹാരം ചടങ്ങില്‍ കൈമാറി. ജീവനക്കാരും സന്നിഹിതരായിരുന്നു.
ADVERTISEMENT