വന്നേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും വിരമിച്ച അധ്യാപകരുടെ നേതൃത്വത്തില്‍ കുടുംബസംഗമം നടത്തി. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് വെളിച്ചം പകര്‍ന്നവര്‍, ദീപങ്ങളുടെ ഉത്സവമായ ദീപാവലി ദിവസം തങ്ങളുടെ ആയുസ്സിന്റെ പകുതിയില്‍ അധികവും ചിലവഴിച്ച വന്നേരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ വെച്ചാണ് ഒത്തുചേര്‍ന്നത്. ഇരുപത്തഞ്ചോളം പേര്‍ക്ക് ശാരീര ബുദ്ധിമുട്ടുകളാല്‍ പങ്കെടുക്കാന്‍ കഴിയില്ലെങ്കിലും 45 ഓളം പേര്‍ പങ്കാളികള്‍ ആയി. പി പി സുന്ദരേശന്‍ മാസ്റ്റര്‍, അധ്യാപരായ റോസിലി, സത്യഭാമ, സാറ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. ഉച്ച ഭക്ഷണവും ഒരുക്കിയിരുന്നു.
ADVERTISEMENT