പാലക്കാട് അഹല്യ ക്യാമ്പസില്‍ സമാപിച്ച സി ബി എസ് ഇ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹിന്ദി പദ്യോച്ചാരണത്തില്‍ ഒന്നാം സ്ഥാനം നേടി എയ്യാല്‍ നിര്‍മ്മല മാതാ കോണ്‍വെന്റ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്മൃതി കൃഷ്ണ. വെള്ളാറ്റഞ്ഞൂര്‍ കൃഷ്ണദാസിന്റെയും സൗമ്യയുടേയും മകളാണ് സ്മൃതി കൃഷ്ണ. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ജിയോ തെരേസ,വൈസ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ബ്ലെസ്സി റോസ്, മാനേജ്‌മെന്റ് പ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചേര്‍ന്ന് സ്മൃതി കൃഷ്ണയെ അഭിനന്ദിച്ചു.
ADVERTISEMENT