കമ്മ്യൂണിറ്റി കേബിള്‍ നെറ്റ് വര്‍ക്ക് ലിമിറ്റഡിന്റെ 19-ാം വാര്‍ഷിക പൊതുയോഗം തിങ്കളാഴ്ച

കമ്മ്യൂണിറ്റി കേബിള്‍ നെറ്റ് വര്‍ക്ക് ലിമിറ്റഡിന്റെ 19-ാം വാര്‍ഷിക പൊതുയോഗം തിങ്കളാഴ്ച നടക്കും. രാവിലെ 11ന് സിസിടിവി കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന വാര്‍ഷിക യോഗം തൃശ്ശൂര്‍ കേരളവിഷന്‍ മാനേജിംഗ് ഡയറക്ടര്‍ ടി.ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. മുതിര്‍ന്ന കേബിള്‍ ടിവി ഓപ്പറേറ്ററും, ടിസിവിയുടെയും, സിസിടിവിയുടെയും മുന്‍ മാനേജിംഗ് ഡയറക്ടറുമായ കെ.ടി.സഹദേവന്‍ അധ്യക്ഷനാകും. തൃശ്ശൂര്‍ കേരളവിഷന്‍ ചെയര്‍മാന്‍ പി.എം.നാസര്‍, സിസിടിവി മുന്‍ മാനേജിംഗ് ഡയറക്ടര്‍ എബ്രഹാം ലിങ്കണ്‍ എന്നിവര്‍ ആശംസകള്‍ നേരും.

വാര്‍ഷിക യോഗത്തിന്റെ ആദ്യ സെക്ഷന്‍ സമാപിച്ച ശേഷം ആരംഭിക്കുന്ന യോഗത്തില്‍ സിസിടിവി ചെയര്‍മാന്‍ കെ.സി.ജോണ്‍സണ്‍ അധ്യക്ഷത വഹിക്കും. മാനേജിംഗ് ഡയറക്ടര്‍ ടി.വി.ജോണ്‍സണ്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കെ.ആര്‍.ബെന്‍ഡിന്‍ സംബന്ധിക്കും. റിപ്പോര്‍ട്ടുകളിന്മേലുള്ള ചര്‍ച്ച, ചര്‍ച്ചയ്ക്ക് മറുപടി എന്നിവ ഉണ്ടാകും. സിസിടിവി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എം.എഡ് വിന്‍ ചടങ്ങിന് നന്ദി പറയും. വാര്‍ഷികയോഗത്തില്‍ എല്ലാ ഓഹരിയുടമകളും പങ്കെടുക്കണമെന്ന് സിസിടിവി മാനേജ്‌മെന്റ് അറിയിച്ചു.

 

ADVERTISEMENT
Malaya Image 1

Post 3 Image