28.2 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Kunnamkulam ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ മെത്രാപോലീത്തയുടെ അംശാവസ്ത്ര പ്രതിഷ്ഠ കര്‍മം നടന്നു

ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ മെത്രാപോലീത്തയുടെ അംശാവസ്ത്ര പ്രതിഷ്ഠ കര്‍മം നടന്നു

പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്തായുമായിരുന്ന ഭാഗ്യസ്മരണാര്‍ഹനായ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ മെത്രാപോലീത്തയുടെ അംശാവസ്ത്ര പ്രതിഷ്ഠ കര്‍മം ചൊവ്വന്നൂര്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ നടന്നു. ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപോലീത്തയുടെ മുഖ്യകാര്‍മ്മീകത്വത്തിലായിരുന്നു ബസേലിയോസ് അംശാവസ്ത്ര പ്രതിഷ്ഠ കര്‍മം നടന്നത്. ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനയോടെ ചടങ്ങുകള്‍ ആരംഭിച്ചു. ക്രമീകരണങ്ങള്‍ക്ക് വികാരി ഫാ.ഷിജു കാട്ടില്‍ , ഇടവക കൈസ്ഥാനി എം.സി റീഗന്‍ , സെക്രട്ടറി സി.സി വില്‍സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!