എളവള്ളി പഞ്ചായത്തിലെ വാക കാക്കാതിരുത്തി പാടശേഖരത്തില്‍ കൃഷിയിറക്കുന്ന കര്‍ഷകര്‍ക്കുള്ള നെല്‍വിത്ത് വിതരണം നടത്തി. കാക്കതിരുത്തി പാടശേഖരസമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഈ വര്‍ഷത്തെ വിത്ത് വിതരണം എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്‌സ് ഉദ്ഘാടനം ചെയ്തു. പാടശേഖര സമിതി പ്രസിഡണ്ട് പി. ശിവശങ്കരന്‍ അധ്യക്ഷനായി. എളവള്ളി കൃഷി ഓഫീസര്‍ രാകേഷ് കുമാര്‍ കര്‍ഷകര്‍ക്കുള്ള ക്ലാസ്സിന് നേതൃത്വം നല്‍കി. പാടശേഖര സമിതി ഭാരവാഹികളായ പി.പി.മോഹനന്‍, കെ.പി.സണ്ണി, എം.യു.ബാബു എന്നിവര്‍ സംസാരിച്ചു. 164 ഏക്കര്‍ വിസ്തൃതിയുള്ള പാടശേഖരത്തില്‍ കൃഷിയിറക്കുന്ന 84 കര്‍ഷകര്‍ക്കായി 4800 കിലോ ഉമ നെല്‍വിത്താണ് വിതരണം ചെയ്തത്.
ADVERTISEMENT