പുന്നയൂര്‍ക്കുളം സാഹിത്യസമിതിയുടെ നേതൃത്വത്തില്‍ ഏകദിന സാഹിത്യ ശില്പശാല സര്‍ഗ്ഗലയം-2024 നടന്നു. കമല സുറയ്യ സാംസ്‌കാരിക സമുച്ചയത്തില്‍ നടത്തിയ ശില്‍പ്പശാല സാഹിത്യ അക്കാദമി സെക്രട്ടറി സി.പി.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. സാഹിത്യസമിതി ചെയര്‍മാന്‍ കെ.ബി.സുകുമാരന്‍ അധ്യക്ഷനായി. ഉമ്മര്‍ അറയ്ക്കല്‍, ഷാജന്‍ വാഴപ്പുള്ളി, ഡെറി പോള്‍ എന്നിവര്‍ സംസാരിച്ചു. സാഹിത്യരചനയിലെ നവീന കൈവഴികള്‍ എന്ന വിഷയത്തില്‍ പ്രഭാഷകന്‍ എ.പി.അഹമ്മദ് വിഷയാവതരണം നടത്തി. പ്രസാദ് കാക്കശേരി മോഡറേറ്ററായി. നാല്‍പ്പതോളം പേര്‍ പങ്കെടുത്തു. സാഹിത്യം ചര്‍ച്ച, രചന, സിംബോസിയം എന്നിവയും ഉണ്ടായിരുന്നു.
ADVERTISEMENT