24.8 C
Kunnamkulam
Thursday, July 9, 2026
Home Bureaus Punnayurkulam കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ച് 28ന് നടക്കും

കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ച് 28ന് നടക്കും

 

കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ വടക്കേക്കാട് മേഖല കമ്മറ്റി ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ച് ഈ മാസം 28ന് നാലാംകല്ല് എം.എന്‍.ടി ഹാളില്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാചക ജോലിക്കാരുടെ കുടുംബങ്ങളുടെ ക്ഷേമത്തിനു വേണ്ടിയുള്ള ധനസമാഹരണമാണ് ഈ ബക്കറ്റ് ബിരിയാണി ചലഞ്ചിലുടെ ലക്ഷ്യം വെക്കുന്നത്. ഒരു ബക്കറ്റ് ചിക്കന്‍ ബിരിയാണി 900 രൂപക്ക് ലഭിക്കും. 9846295798, 9349823431,9745833558 എന്ന നമ്പറില്‍ 25 -ാം തിയ്യതി വൈകീട്ട് 6 മണി വരെയാണ് ബൂക്കിംഗ് സ്വീകരിക്കുക. വാര്‍ത്താസമ്മേളനത്തില്‍ യൂണിയന്‍ സംസ്ഥാന എക്‌സികൂട്ടീവ് അംഗം മജീദ് വട്ടംപാടം, ഉമ്മര്‍ മഷ്ഹൂര്‍, മണ്ഡലം പ്രസിഡണ്ട് റാഫി വൈലത്തൂര്‍, ഗഫൂര്‍ കൊച്ചന്നൂര്‍, ബാബു കല്ലിങ്ങല്‍, ഷാജി ഞമനേങ്ങാട്, എന്നിവര്‍ വാര്‍ത്താസമ്മേ ളനത്തില്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!