27.1 C
Kunnamkulam
Friday, July 10, 2026
Home Bureaus Erumapetty കമ്യൂണിറ്റി വെല്‍ഫെയര്‍ പ്രോഗ്രാം സംഘടിപ്പിച്ചു

കമ്യൂണിറ്റി വെല്‍ഫെയര്‍ പ്രോഗ്രാം സംഘടിപ്പിച്ചു

അമല മെഡിക്കല്‍ കോളേജ് റൂറല്‍ ഹെല്‍ത്ത് കെയറിന്റേയും, എം.ബി.ബി.എസ് ബാച്ചിന്റേയും നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വേലൂര്‍ പഞ്ചായത്തില്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ പ്രോഗ്രാം സംഘടിപ്പിച്ചു. നന്മ എന്ന പേരില്‍ വെള്ളാറ്റഞ്ഞൂര്‍ പാരിഷ് ഹാളില്‍ നടന്ന ചടങ്ങ് തൃശ്ശൂര്‍ ജില്ല സിറ്റി പോലീസ് കമ്മീഷ്ണര്‍ ആര്‍. ഇളങ്കോ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. ഫാ.ആന്റണി മണ്ണുമേല്‍ അധ്യക്ഷനായി. ജീവകാരുണ്യ സാമൂഹ്യ പ്രവര്‍ത്തകനും കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനുമായ ഫാ.ഡേവീസ് ചിറമേല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ സി.ആര്‍. സന്തോഷ് മുഖ്യാതിഥിയായി.

ADVERTISEMENT
error: Content is protected !!