സിസിടിവിയുടെ 18-ാമത് വിദ്യാഭ്യാസ പുരസ്‌കാര-സ്‌കോളര്‍ഷിപ്പ് വിതരണ ചടങ്ങ് ശനിയാഴ്ച

ഉച്ചയ്ക്ക് 2ന് ബഥനി സെന്റ് ജോണ്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന പുരസ്‌കാരദാനചടങ്ങ് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ് അറിയിച്ചു. ശനിയാഴ്ച ഉച്ചക്ക് 12:30 ന് രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കും. തുടര്‍ന്ന് ഒരു മണിക്ക് ബഥനി സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ ഇന്റര്‍നാഷ്ണല്‍ ട്രെയ്നറും സൈക്കോളജിസ്റ്റുമായ ഡോ. സുലൈമാന്‍ മേല്പത്തൂരിന്റെ മോട്ടിവേഷന്‍ ക്ലാസ്സോടുകൂടി ചടങ്ങ് ആരംഭിക്കും. വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ വിദ്യാഭ്യാസ പുരസ്‌കാരം ചടങ്ങ് ഉദ്ഘാടനം ചെയ്യും. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ പുരസ്‌കാരവും ക്യാഷ് അവാര്‍ഡും നല്‍കി ആദരിക്കും. മികച്ച പഠന നിലവാരം പുലര്‍ത്തിയ നിര്‍ധന കുടുംബത്തിലെ കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പും എന്‍ഡോവ്‌മെന്റും ചടങ്ങില്‍ വിതരണം ചെയ്യും.