27 C
Kunnamkulam
Monday, August 3, 2026
Home Bureaus Erumapetty സെല്‍ഫി പോയിന്റായി മാറി സിസിടിവി സ്റ്റുഡിയോ

സെല്‍ഫി പോയിന്റായി മാറി സിസിടിവി സ്റ്റുഡിയോ

കുന്നംകുളം ഉപജില്ല കലോത്സവത്തിനോടനുബന്ധിച്ച് എരുമപ്പെട്ടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒരുക്കിയ ലൈവ് സ്റ്റുഡിയോയാണ് കലോത്സവത്തിലെത്തിയവരുടെ പടം പിടുത്തം ഏരിയയായി മാറിയത്. വര്‍ണ്ണ ശമ്പളമായ തിളക്കമാര്‍ന്ന വസ്ത്രമണിഞ്ഞ സംഘനൃത്തം നര്‍ത്തകികള്‍ മനോഹരമായ പോസില്‍ ചിത്രമെടുത്തപ്പോള്‍ മൊഞ്ചില്‍ തങ്ങളും ഒട്ടും പിന്നിലല്ലെന്ന ഭാവത്തോടെ ആഭരണ തിളക്കത്തില്‍ ഒപ്പനക്കെത്തിയവരും ക്യാമറയില്‍ ചിത്രം പകര്‍ത്തി. ഉദ്യോഗസ്ഥരും അധ്യാപകരും കലോത്സവ ദിനത്തില്‍ ഒരുമിച്ചൊരു പടം പകര്‍ത്താന്‍ മത്സരിച്ചപ്പോള്‍ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടുന്ന കാണികളും ഫോട്ടൊ പോസിനായി തീരക്ക് കൂട്ടി.

ADVERTISEMENT
error: Content is protected !!