കുന്നംകുളം ഉപജില്ലാ കലോത്സവത്തില്‍ സമഗ്ര കവറേജിനുള്ള പുരസ്ക്കാരം സി സി ടിവിക്ക്. നാല് ദിവസങ്ങളിലായി നടന്ന കലോത്സവ കാഴ്ചകള്‍ ലൈവായും വാര്‍ത്തകളിലൂടേയും സ്പെഷ്യല്‍ റിപ്പോര്ട്ടിങ്ങിലൂടേയും പ്രേക്ഷകരിലെത്തിക്കുവാന്‍ സി സി ടിവിക്ക് കഴിഞ്ഞു. കലോത്സവ നഗരിയില്‍ പ്രത്യേകം തയ്യാറാക്കിയ സിസിടിവിയുടെ തല്‍സമയ സ്റ്റുഡിയോ കലോത്സവത്തിന്റെ പകിട്ട് വര്‍ദ്ധിപ്പിച്ചിരുന്നു.
ഓരോ മത്സരാര്‍ത്ഥികളും ടീമുകളും പ്രശസ്തരായിട്ടുള്ള കലാകാരന്മാരും സിസിടിവിയുടെ സ്റ്റുഡിയോയില്‍ എത്തി കലാപരിപാടികള്‍ അവതരിപ്പിക്കുകയും കലോത്സവ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. കലോത്സവം കാണാനെത്തിയവരും സിസിടിവി സ്റ്റുഡിയോയില്‍ എത്തി ഫോട്ടോ എടുത്താണ് മടങ്ങിയത്. മികച്ച റിപ്പോര്‍ട്ടിങ്ങിനും വാര്‍ത്താ കോഡിനേഷന്‍ മികവിനും സിസി ടിവി സീനയര്‍ റിപ്പോര്‍ട്ടര്‍ റഷീദ് എരുമപ്പെട്ടിയേയും ക്യാമറമേന്‍ ഇബ്രാഹീം പഴവൂരിനേയും സമാപനയോഗത്തില്‍ സംഘാടകര്‍ പ്രത്യേകം പ്രശംസിച്ചു.
ക്യാമറ, റിപ്പോര്‍ട്ടിംഗ്,തത്സമയ അവതാരകര്‍, മിക്സിംഗ് തുടങ്ങി വിവിധ സാങ്കേതിക വിദഗ്ദരും ഡയറക്ടര്‍മാരും ഓപ്പറേറ്റര്‍മാരും ഉള്‍പ്പടെ സി സി ടി വി യുടെ വലിയൊരു ടീമാണ് കലോത്സവ സംപ്രേക്ഷണത്തിന്റെ പുറകില്‍ പ്രവര്‍ത്തിച്ചത്. കുന്നംകുളം ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളിലെ ജേര്‍ണലിസം വിദ്യാര്‍ത്ഥികളുടെ സേവനവും ഉണ്ടായിരുന്നു. സമാപന സമ്മേളനത്തില്‍ പബ്ലിസിറ്റി കമ്മിറ്റി നല്കിയ പുരസ്കാരം കുന്നംകുളം എ മൊയ്തീന്, പബ്ലിസിറ്റി കണ്‍വീനര്‍ ജീസന്‍ കാക്കശ്ശേരി, കമറ്റിയംഗം പി.ടി.കിറ്റോ എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു. സി സി ടി വി ഡയറക്ടര്‍മാരായ കെ സി ജോസ്, പ്രമോദ്,ബിജു,ബാബു പോള്‍
മാനേജര്‍ സിന്റോ, സീനിയര്‍ റിപ്പോര്‍ട്ടര്‍ റഷീദ് എരുമപ്പെട്ടി, ഓപ്പറേറ്റര്‍ രാധിക കൃഷ്ണകുമാര്‍ , റിപ്പോര്‍ട്ടര്‍ കെ.ആര്.രാധിക,ക്യാമറ മെന്‍ ഇബ്രാഹീം പഴവൂര്‍,ചീഫ് ടെക്നീഷ്യന് ഭരതന് എന്നിവര്‍ പുരസ്കാരം ഏറ്റുവാങ്ങി.



