അര്‍ണോസ് പാതിരിയുടെ ഭാരത പ്രവേശനത്തിന്റെ ത്രീ ശതോത്തര രജത ജൂബിലി ആഘോഷിച്ചു

വേലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഫൊറോനാ പള്ളിയില്‍ അര്‍ണോസ് പാതിരിയുടെ ഭാരതപ്രവേശനത്തിന്റെ ത്രീ ശതോത്തര രജത ജൂബിലി ആഘോഷിച്ചു. അര്‍ണ്ണോസ് കലാകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അനുസ്മരണ പൊതുയോഗം തൃശ്ശൂര്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞൂര്‍ ജോസ് കോനിക്കര അനുസ്മരണ ഉദ്ഘാടനം ചെയ്തു. ഫൊറോനാ വികാരി ഫാദര്‍ റാഫേല്‍ താണിശ്ശേരി അധ്യക്ഷനായി. കേരള സംഗീത നാടക അക്കാദമി വൈസ് ചെയര്‍ പേഴ്‌സണ്‍ പുഷ്പാവതി പൊയ്പ്പാടത്ത് പുത്തന്‍ പാനയുടെ സംഗീത അവതരണം നടത്തി. അര്‍ണോസ് അക്കാദമി ഡയറക്ടര്‍ ഫാദര്‍ ജോര്‍ജ് തേനാടിക്കുളം എസ്.ജെ, അസിസ്റ്റന്റ് വികാരി ഫാദര്‍ ജിജി മാളിയേക്കല്‍, കൈക്കാരന്‍ സാബു കുറ്റിക്കാട്ട്, അര്‍ണോസ് വോയ്‌സ് സെക്രട്ടറി സി.ജെ. പിനോജ്, കലാ കേന്ദ്രം പ്രസിഡന്റ് വിന്‍സന്റ് പാടൂര്‍ ചാലയ്ക്കല്‍, സെക്രട്ടറി ലീന ആന്റണി, വൈസ് പ്രസിഡന്റ് പി.പി.യേശുദാസ് എന്നിവര്‍ സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് അര്‍ണോസ് പാതിരി രചിച്ച പുത്തന്‍ പാനയുടെ അവതരണം നടന്നു.

 

ADVERTISEMENT