28.9 C
Kunnamkulam
Saturday, July 11, 2026
Home CCTV Desk കോഴിക്കോട്ടെ നിപ ബാധ: കേന്ദ്ര സംഘം ഇന്നെത്തും

കോഴിക്കോട്ടെ നിപ ബാധ: കേന്ദ്ര സംഘം ഇന്നെത്തും

നിപ ബാധയെ കുറിച്ച് പഠിക്കാനും സാംപിളുകൾ ശേഖരിക്കുന്നതിനുമായി കേന്ദ്രസംഘം ഇന്നെത്തും. നാഷണൽ ഡിസീസ് കൺട്രോൾ സെൻ്ററിലെ ഡോക്ടർമാർ അടങ്ങുന്ന ഏഴംഗ സംഘമാണ് എത്തുന്നത്. രാമനാട്ടുകര സ്വദേശിയായ യുവാവിന് രോഗം സ്ഥീരികരിച്ചെന്ന് സംശയിക്കുന്ന ഗോഡൗണിൽ ഉൾപ്പെടെ സംഘം പരിശോധന നടത്തും. കലക്ടർ, മെഡിക്കൽ കോളജ് ഡോക്ടർമാർ എന്നിവരിൽ നിന്ന് സ്ഥിതിഗതികൾ സംഘം വിലയിരുത്തും.ഇതിനിടെ സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനം തുടരുകയാണ്. ഇന്നലെ മാത്രം 12441 രോഗികൾ പനി ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. ഡെങ്കിപ്പനി ലക്ഷണങ്ങളുടെ 239 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 59 പേർക്ക് ഡെങ്കിസ് സ്ഥിരീകരിച്ചു. ഇൻഫ്ലുവൻസ ബാധിച്ച് ഒരു മരണവും റിപ്പോർട്ട് ചെയ്തു. പകർച്ചപ്പനിക്കൊപ്പം ഷിഗെല്ല കേസുകളിലും വർദ്ധനവ് ഉണ്ട്.. ഇന്നലെ മാത്രം 18 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ഒരു മരണവും ഉണ്ടായി.

ADVERTISEMENT
error: Content is protected !!