24.9 C
Kunnamkulam
Saturday, August 1, 2026
Home Bureaus Perumpilavu ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് മഴകോട്ടും ടാര്‍ പായയും വിതരണം ചെയ്തു

ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് മഴകോട്ടും ടാര്‍ പായയും വിതരണം ചെയ്തു

കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് മഴകോട്ടും, മിനി എം സി എഫ് ലേക്ക് ടാര്‍ പായയും വിതരണം നല്‍കി.കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കറിന്റെ ഇടപെടലിനെ തുടര്‍ന്ന് പഞ്ചായത്തിലെ 18 വാര്‍ഡുകളിലെ 36 ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് വൈസ് മെന്‍സ് ക്ലബ് റീജിയണല്‍ ചെയര്‍മാന്‍ ഡെന്നി ചമയമാണ് മഴക്കോട്ടും മറ്റും നല്‍കിയത്. ടാര്‍പായകളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് മിനി ഐപ്പ് അധ്യക്ഷത വഹിച്ചു.വൈസ് മെന്‍സ് റീജിനല്‍ കമ്മിറ്റി ചെയര്‍മാന്‍ ഡെന്നി ചമയം മുഖ്യ അതിഥിയായിരുന്നു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ എം റസാക്ക്, വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം പി രാജന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷൈലജ അരുണ്‍ ദാസ്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, അസിസ്റ്റന്റ് സെക്രട്ടറി കെ എസ് സുജ,ഗ്രാമപഞ്ചായത്തിന്റെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അല്‍ത്താഫ് റഹ്‌മാന്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഹരി ഹരിത കര്‍മ്മ സേന പ്രസിഡന്റ് ഐശ്വര്യ തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!