ചാലിശ്ശേരി സെന്റ് പീറ്റേഴസ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയുടെ ശിലാസ്ഥാപന പെരുന്നാളിന് ഞായറാഴ്ച കൊടിയേറും. ഞായറാഴ്ച രാവിലെ ഇടവക വികാരി ഫാ.ബിജു മുങ്ങാംകുന്നേല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് പെരുന്നാള്‍ കൊടിയേറ്റം നടത്തും. നവംബര്‍ 20,21 തിയതികളിലാണ് പെരുന്നാള്‍ ആഘോഷം നടക്കുന്നത്. ചാലിശ്ശേരി ഗ്രാമത്തിന്റെ വലിയ പെരുന്നാള്‍ ആഘോഷത്തിന് ദേശങ്ങളെല്ലാം ഒരുങ്ങി. പതിനോന്നോളം ആഘോഷ കമ്മറ്റികളില്‍ ഞായറാഴ്ച കൊടിയേറും
ADVERTISEMENT