ചാലിശ്ശേരി പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു

ചാലിശ്ശേരി പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. അറക്കല്‍ മദ്രസ്സയിലും പഴയ വില്ലേജ് ഓഫീസ് കെട്ടിടത്തിലുമായി സജ്ജീകരിച്ച പോളിങ് സ്റ്റേഷനുകളില്‍ 1283 വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം നിര്‍വഹിക്കും. രാവിലെ എഴു മുതല്‍ വൈകുന്നേരം ആറ് വരെയാണ് പോളിങ്. തിരഞ്ഞെടുപ്പ് ഫലം ഇരു മുന്നണികള്‍ക്കും നിര്‍ണ്ണായകം. വോട്ടെണ്ണല്‍ നാളെ നടക്കും.

ADVERTISEMENT