31.5 C
Kunnamkulam
Thursday, September 17, 2026
Home Bureaus Velur വേലൂര്‍ ചുങ്കം ചിന്താവേദി വായനശാലയുടെ ആഭിമുഖ്യത്തില്‍ കലാസന്ധ്യ സംഘടിപ്പിച്ചു

വേലൂര്‍ ചുങ്കം ചിന്താവേദി വായനശാലയുടെ ആഭിമുഖ്യത്തില്‍ കലാസന്ധ്യ സംഘടിപ്പിച്ചു

60

വേലൂര്‍ ചുങ്കം ചിന്താവേദി വായനശാലയുടെ ആഭിമുഖ്യത്തില്‍ കലാസന്ധ്യ സംഘടിപ്പിച്ചു. ചെയര്‍മാന്‍ ഡോ. സി.എഫ്. ജോണ്‍ ജോഫി അദ്ധ്യക്ഷത വഹിച്ചു. സിനിമാ നാടക അഭിനേത്രി സുജാത ജനനേത്രി ‘ അവള്‍ നിലാവായിരുന്നു ‘എന്ന ഏകപാത്രലഘുനാടകം അവതരിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന യഥാര്‍ത്ഥ സംഭവത്തിന്റെ നാടകാവിഷ്‌കാരം കാണികളുടെ ശ്രദ്ധപിടിച്ചുപറ്റി. മജീഷ്യന്‍ വി.കെ. സുരേഷ് അന്ധവിശ്വാസത്തിനെതിരെ എന്ന പ്രമേയത്തില്‍ മാജിക് അവതരിപ്പിച്ചു. പി.ആര്‍. അനന്തകൃഷ്ണന്‍ , ടി.കെ സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!