മണത്തല സൗത്ത് മരണാനന്തര സഹായ സമിതിയുടെ 41-ാം വാര്‍ഷികപൊതുയോഗം സംഘടിപ്പിച്ചു

35

മണത്തല സൗത്ത് മരണാനന്തര സഹായ സമിതിയുടെ 41-ാം വാര്‍ഷികപൊതുയോഗവും എന്‍ വിദ്യാസാഗരന്‍ സ്മാരക വിദ്യാഭ്യാസ അവാര്‍ഡ് ദാനവും നടന്നു. സമിതി പ്രസിഡന്റ് എം ജി ജയരാജിന്റെ ആദ്യക്ഷതയില്‍ കേരള എയ്ഡ്ഡ് സ്‌കൂള്‍ നോണ്‍ ടീച്ചിങ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എന്‍ വി മധു ഉദ്ഘടനം ചെയ്തു. ചടങ്ങില്‍ഉന്നത വിജയം നേടിയ 15 വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് ശ്രീകൃഷ്ണ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ പി എസ് ജിഷ നിര്‍വഹിച്ചു. സെക്രട്ടറി ഇ സി രാജേഷ് റിപ്പോര്‍ട്ടും ട്രഷറര്‍ കെ കെ സുരേഷ് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. ചടങ്ങില്‍ വിവിധ മേഖലയില്‍ വ്യക്തി മുദ്ര പതിപ്പിച്ചവരെ ആദരിച്ചു. പി എം മനോജ്,രാജന്‍ കുറുമ്പൂര്‍ ശൈലജ രവീന്ദ്രന്‍, എം എ കുഞ്ഞിമോന്‍, സുബ്രമുണ്ണിയന്‍ കെ എന്‍, ശൈലജ രവീന്ദ്രന്‍, ഷാജി നരിയംപുള്ളി എന്നിവര്‍ സംസാരിച്ചു.