വൈ എം സി എ ഭാരവാഹികളുടെ ഫാമിലി മീറ്റ് സംഘടിപ്പിച്ചു

25

വൈ എം സി എ തൃശൂര്‍ റീജിയണ്‍ ഭാരവാഹികളുടെയും, പഴഞ്ഞി – മങ്ങാട് യൂണിറ്റ് ഭാരവാഹികളുടെയും സ്ഥാനാരോഹണവും ഫാമിലി മീറ്റും നടത്തി. പഴഞ്ഞി പാലക്കല്‍ ഓഡിറ്റോറിയത്തില്‍ ജോര്‍ജ് വില്യംസ് നഗറില്‍ നടന്ന പരിപാടികളുടെ ഉദ്ഘാടനം വൈ എം സി എ കേരള റീജിയണ്‍ ചെയര്‍മാന്‍ ജോസ് നെറ്റിക്കാടന്‍ നിര്‍വഹിച്ചു. സബ് റീജിയണ്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ മാറോക്കി അധ്യക്ഷത വഹിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭ കുന്നംകുളം ഭദ്രാസന മെത്രാപോലീത്ത ഡോക്ടര്‍ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. തുടര്‍ന്ന് മികച്ച യൂണിറ്റുകള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും നടത്തി. തൃശ്ശൂര്‍ റീജിയണ്‍ ചെയര്‍മാനായി ജോണ്‍സണ്‍ മാറോക്കിയേയും വൈസ് ചെയര്‍മാന്‍മാരായി ബേബി വാഴക്കാല , ഡെസ്റ്റിന്‍ ഡെന്നി തുടങ്ങിയവര്‍ ചുമതലയേറ്റു. വൈ എം സി എ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബേബി ചെറിയാന്‍, സെക്രട്ടറി ഡേവിഡ് സാമുവല്‍, ഫാദര്‍ സക്കറിയ കോളളന്നൂര്‍, കാട്ടകാമ്പാല്‍ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ ഇ എസ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന ഫാമിലി മീറ്റില്‍ മേഖലയില്‍നിന്ന് എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ഥികളെ അനുമോദിച്ചു.