കാലിക്കറ്റ് യൂണിവേയ്സിറ്റി എല്‍ എല്‍ എം പരീക്ഷയില്‍ 2-ാം റാങ്ക് കരസ്ഥമാക്കിയ വി. യു കാവ്യയെ ആദരിച്ചു

26

മന്നലാംകുന്ന് ഇ എം എ സ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കാലിക്കറ്റ് യൂണിവേയ്സിറ്റി എല്‍ എല്‍ എം പരീക്ഷയില്‍ 2 ആം റാങ്ക് കരസ്ഥമാക്കിയ ഫൗണ്ടേഷന്‍ അംഗം അഡ്വാക്കറ്റ് വി. യൂ. കാവ്യയെ മന്നലാംകുന്ന് ഇ എം എസ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഉപഹാരം നല്‍കി ആദരിച്ചു.പുന്നയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. വി. സുരേന്ദ്രന്‍ ഉത്ഘാടനം ചെയ്തു. ഫൗണ്ടേഷന്‍ പ്രസിഡന്റ് സി. എം. സനഫു അധ്യക്ഷത വഹിച്ചു. എം എ. വഹാബ്. വി. കെ. ഇര്‍ഷാദ്. ടി എ സ്. ഷാജി. അശോകന്‍ മുണ്ടന്‍തറ. എ. എം. ഹംസത്ത്. തുടങ്ങിയവര്‍ സംസാരിച്ചു. സാങ്കേതിക കാരണങ്ങളാല്‍ മുന്‍ കൂട്ടി നിശ്ചയിച്ചതനുസരിച് ചടങ്ങിന് എത്താന്‍ കഴിയാതിരുന്ന എന്‍ കെ അക്ബര്‍ എം എല്‍ എ, കാവ്യയുടെ വസതിയില്‍ എത്തി ഫൗണ്ടേഷനുവേണ്ടി പൊന്നാട അണിയിച്ചു.