കരിക്കാട് ഗ്രാമീണ വായനശാലയില്‍ വായന പക്ഷാചരണം നടന്നു

18

ബാലവേദി മെന്റര്‍ ഷഫ്‌ന സദാത്ത്, ഡോ. ലോഹിതാക്ഷന്‍ എന്നിവര്‍ കുട്ടികളുമായി സംവദിച്ചു. വൈകിട്ട് നാലിന് പക്ഷാചരണത്തിന്റെ ഭാഗമായി പ്രശസ്ത കവി ഇടപ്പള്ളി രാഘവന്‍പിള്ള അനുസ്മരണത്തിന്റേയും അനുമോദന സദസിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം പത്മം വേണുഗോപാല്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ സൗദ അബൂബക്കര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇടുക്കി ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ലോഹിദാക്ഷന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങില്‍ ജില്ലാ പഞ്ചായത്തില്‍ നിന്നും ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും വായനശാലയ്ക്ക് ലഭിച്ച ഫര്‍ണിച്ചറുകള്‍ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വിശ്വംഭരന്‍, കവിയും ഗാനരചയിതാവുമായ മായമ്മുട്ടി, വായനശാല പ്രസിഡന്റ് വേണുഗോപാല്‍, സെക്രട്ടറി ബൈജു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മേഖലയില്‍നിന്ന് എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ വിജയം കൈവരിച്ച വിദ്യാര്‍ഥികളെ മെമെന്റോ നല്‍കി അനുമോദിച്ചു.