യുവഭാവന ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ വാര്‍ഷികത്തിന്റെ ഭാഗമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

45

തിപ്പിലശ്ശേരി യുവഭാവന ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 38 -ാം വാര്‍ഷികത്തിന്റെ ഭാഗമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. കൊച്ചിന്‍ ഐ ഫൌണ്ടേഷന്റേയും ഇസാഫ് ബാങ്ക് പെരുമ്പിലാവ് ശാഖയുടേയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. തിപ്പിലശ്ശേരി എ എല്‍ പി സ്‌കൂളില്‍ വെച്ച് നടന്ന ക്യാമ്പില്‍ പങ്കെടുക്കുത്തവരില്‍ തിമിര ശാസ്ത്രക്രിയ ആവശ്യമായവര്‍ക്ക് സൗജന്യമായി ശാസ്ത്രക്രിയ ചെയ്ത് കൊടുക്കുമെന്ന് ക്ലബ് ഭാരവാഹികളായ പ്രസിഡന്റ് രാഹുല്‍, സെക്രട്ടറി ഷിതിന്‍ എന്നിവര്‍ പറഞ്ഞു. യുവഭാവന ക്ലബ് വൈസ് പ്രസിഡന്റ് മഹേഷ്, ജോയിന്‍ സെക്രട്ടറിമാരായ വിഷ്ണു, അഭിനവ് , മറ്റ് അംഗങ്ങളും നേതൃത്വം നല്‍കി.