ആദ്യമായി യു. എ. ഇ. ലേക്ക് സന്ദര്‍ശനത്തിനെത്തിയ സഖറിയ മാര്‍ അപ്രേം തിരുമേനിക്ക് സ്വീകരണം നല്‍കി

44

ആദ്യമായി യു. എ. ഇ. ലേക്ക് സന്ദര്‍ശനത്തിനെത്തിയ മാര്‍ത്തോമ സഭയുടെ നവാഭിഷിക്തനായ കുന്നംകുളം സ്വദേശി സഖറിയ മാര്‍ അപ്രേം തിരുമേനിക്ക് ജന്മനാട്ടിലെ പ്രവാസികള്‍ ഷാര്‍ജ മാര്‍ത്തോമ പള്ളിയില്‍ സ്വീകരണം നല്‍കി. യു എ ഇ യിലുള്ള കുന്നകുളത്തെ ക്രിസ്തീയ സംഘടനയിലെ പ്രതിനിധികള്‍ സ്വീകരണ യോഗത്തില്‍ സംബന്ധിച്ചു. ഷാര്‍ജ മാര്‍ത്തോമ ഇടവക വികാരി ഫാ. രഞ്ജു, കുന്നകുളം ക്രിസ്ത്യന്‍ പ്രയര്‍ ഫെല്ലോഷിപ്പ് ലീഡര്‍ റോബിന്‍ തോലത്ത്, വില്‍സണ്‍ ഇട്ടൂപ്, രാജു ചെറുവത്തൂര്‍, സിലിന്‍ സൈമണ്‍ , ബെജിത് ജിമിന്‍ എന്നിവര്‍ സംസാരിച്ചു.