കുന്നംകുളം ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ 64 -ാമത് വാര്‍ഷിക പൊതുയോഗം ചേര്‍ന്നു

39

കുന്നംകുളം ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ 64 -മത് വാര്‍ഷിക പൊതുയോഗം വ്യാപാരഭവനില്‍ ചേംബര്‍ പ്രസിഡന്റ് കെ.പി സാക്‌സന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ ആര്‍ വിനോദ് കുമാര്‍ പൊതുയോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ ജോജി തോമസ് മുഖ്യാതിഥിയിരുന്നു. സംഘടനാ വിവരങ്ങളെ കുറിച്ച് ജില്ലാ വൈസ് പ്രസിഡന്റ് കെ എ അസ്സി വിവരിച്ചു. കുന്നംകുളം ചേംബര്‍ ഓഫ് കോമേഴ്‌സ് 2024-25 വര്‍ഷത്തേക്ക് ഭാരവാഹികളായി പ്രസിഡന്റ് കെ.പി.സാക്‌സന്‍ , സെക്രട്ടറി കെ.എം.അബൂബക്കര്‍ ,വൈസ് പ്രസിഡന്റ് മാര്‍ – വില്‍സണ്‍ മാത്യൂസ്, സി എം നാരായണന്‍. ജോയന്റ് സെക്രട്ടറിമാര്‍ – രാജു ബി ചുങ്കത്ത് , എ.എ ഹസന്‍ ട്രഷറര്‍ – എം കെ പോള്‍സണ്‍ എന്നിവരെ തിരഞ്ഞെടുത്തു.യോഗത്തില്‍ യൂത്ത് വിങ് പ്രസിഡന്റ് ജിനേഷ് തെക്കേക്കര, വനിതാ വിംഗ് പ്രസിഡന്റ് ജയ്‌മോള് ബാബു, സ്‌പോര്‍ട്‌സ് പ്രസിഡന്റ് സിന്റോ ജോയ് എന്നിവര്‍ സംസാരിച്ചു.