29.3 C
Kunnamkulam
Sunday, July 26, 2026
Home Bureaus Perumpilavu പോര്‍ക്കുളം പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് ബി.ജെ.പി കമ്മിറ്റി പഠനോപകരണ വിതരണവും അനുമോദന സദസ്സും നടത്തി.

പോര്‍ക്കുളം പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് ബി.ജെ.പി കമ്മിറ്റി പഠനോപകരണ വിതരണവും അനുമോദന സദസ്സും നടത്തി.

പോര്‍ക്കുളം പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് ബി.ജെ.പി കമ്മിറ്റി പഠനോപകരണ വിതരണവും അനുമോദന സദസ്സും നടത്തി. അകതിയൂര്‍ ദേവീ വിലാസം സ്‌കൂളില്‍ നടന്ന ചടങ്ങ് ബി.ജെ.പി തൃശൂര്‍ നോര്‍ത്ത് ജില്ലാ ജനറല്‍ സെക്രട്ടറി വിപിന്‍ കുടിയേടത്ത് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ നിമിഷ വിഗീഷ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി പോര്‍ക്കുളം പഞ്ചായത്ത് പ്രസിഡണ്ട് എം.ബി വിനോദ് കുമാര്‍ , കുന്നംകുളം മണ്ഡലം പ്രസിഡണ്ട് പി.ജെ. ജ ബിന്‍ , മണ്ഡലം ട്രഷറര്‍ കെ.വി വിഗീഷ്, കര്‍ഷക മോര്‍ച്ച കുന്നംകുളം മണ്ഡലം പ്രസിഡണ്ട് കെ.വി മനോജ് കുമാര്‍ , ജയപ്രകാശ് കെ.കെ, ഗീതാ മോഹന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മരത്തംകോട് ജ്യോതി പ്രകാശ് ഗുരുസ്മരണ പുരസ്‌ക്കാരം കൈരസ്ഥമാക്കിയ ചിറമനേങ്ങാട് വാസുണ്ണി സ്വാമി അയ്യപ്പന്‍ വിളക്കു സംഘത്തിലെ ശാസ്താം പാട്ടു കലാകാരന്‍ മണികണ്ഠനേയും, കോടയം മെഡിക്കല്‍ കോളേജില്‍ നിന്നും ബി- ഫാം പരീക്ഷയില്‍ ഡിസ്റ്റിംഗ്ഷനോടെ വിജയിച്ച അകതിയൂര്‍ താഴത്തുവീട്ടില്‍ കുഞ്ഞുമോന്‍ – ശുഭ ദമ്പതികളുടെ മകള്‍ ശില്‍പ്പയേയും ആദരിച്ചു.മേഖലയില്‍ നിന്നും എസ്. എസ്.എല്‍.സി, പ്ലസ് ടൂ പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ മെമന്റോയും നല്‍കി അനുമോദിച്ചു. അകതിയൂരിലെ അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങളുടെ വിതരണവും നടത്തി.

ADVERTISEMENT
error: Content is protected !!