നിരോധിത ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് പിടികൂടി

ചാവക്കാട് അങ്ങാടിതാഴത്ത് നിരോധിത ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് പിടികൂടി.ഉത്തര്‍പ്രദേശ് സ്വദേശി അനേഷിനെയാണ് പോലീസ് പിടികൂടിയത്. ചാവക്കാട് അങ്ങാടിത്താഴം മഹല്ല് ജുമാ മസ്ജിദ് പരിസരത്ത് ലോട്ടറിയുടെ മറവില്‍ ആണ് ഇയാള്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ ലഹരിവസ്തുക്കള്‍ വിറ്റിരുന്നത്. നാട്ടുകാര്‍ സ്ഥലത്തെത്തി കട പരിശോധിച്ചപ്പോള്‍ ലഹരിവസ്തുക്കള്‍ കണ്ടെത്തി.തുടര്‍ന്ന് പോലീസിനെ വിവരം അറിയിച്ചതോടെ എസ്.ഐ.വിജിത്ത് കെ.വിജയന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി ലഹരി ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുകയും,കേസെടുക്കുകയും ചെയ്തു. നാട്ടുകാരായ അനീഷ് പാലയൂര്‍, നൗഷാദ് അഹമ്മു , നാസര്‍ കോനയില്‍, നൗഷാദ് നെടുമ്പറമ്പില്‍,ജമാല്‍, ബാപ്പു മണികണ്ഠന്‍ എന്നിവരുടെ ജാഗ്രതയിലാണ് ലഹരിക്കെതിരെ നടപടിയുണ്ടായത്.