പെരുമ്പിലാവില്‍ വിദ്യാര്‍ത്ഥിനിയെ ഇടിച്ച ബൈക്ക് നിര്‍ത്താതെ പോയി

 

അപകടത്തില്‍ പരിക്കേറ്റ അന്‍സാര്‍ ബി..എഡ്.കോളേജ് വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂറ്റനാട് ഭാഗത്തു നിന്നും വന്ന ബസ്സില്‍ പെരുമ്പിലാവില്‍ വന്നിറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ എതിര്‍ ദിശയില്‍ നിന്നും വന്ന ബൈക്കിടിച്ചാണ് വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. ഇടിച്ച വാഹനം നിര്‍ത്താതെ പോയി.രണ്ട് പേരടങ്ങുന്ന ബൈക്ക് യാത്രികരാണ് വിദ്യാര്‍ത്ഥിയെ ഇടിച്ചിട്ട് പോയത്. ബൈക്കിടിച്ചതോടെ നിലത്ത് മുഖം കുത്തി വീണ വിദ്യാര്‍ത്ഥിനിക്ക് നെറ്റിയിലും മുഖത്തും പരിക്കേറ്റു.തുടര്‍ന്ന് കുട്ടിയെ നാട്ടുകാര്‍ അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്‍സാര്‍ ബി എഡ് കോളേജ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും വളയംകുളം അബ്ദുള്‍ റഹീം ഭാര്യയുമായ നസ്രിന്‍ (26) നാണ് പരിക്കേറ്റത് . പോലീസ് കേസെടുത്തു.

ADVERTISEMENT
Malaya Image 1

Post 3 Image