ബി.ഡി.എസ്. പരീക്ഷയിലെ രണ്ടാം റാങ്ക് ജേതാവ് ഡോ.കെ.ബി.ബിന്‍സയെ കോളേജ് മാനേജ്മന്റ് ആദരിച്ചു

അക്കിക്കാവ് പി.എസ്.എം.ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥിയും, കേരള ആരോഗ്യ സര്‍വകലാശാല ബി.ഡി.എസ്. പരീക്ഷയിലെ രണ്ടാം റാങ്ക്
ജേതാവുമായ ഡോ.കെ.ബി.ബിന്‍സയെ കോളേജ് മാനേജ്മന്റ് ആദരിച്ചു. പുതിയ ബാച്ചിന്റെ പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷ്ണര്‍ സി.ആര്‍.സന്തോഷ് ഉപഹാരം നല്‍കി ആദരിച്ചു. പി.എസ്.എം. ദന്തല്‍ കോളേജ് ചെയര്‍മാന്‍ ഡോ.പി.എസ്. മുഹമ്മദ്കുട്ടി ഹാജി ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു. ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ഷാജി റ്റി. വര്‍ഗീസ്, കോളേജ് ഡയറക്ടര്‍മാരായ റിയാസ് , സാബിര്‍ , അബ്ദു റഹ്‌മാന്‍ , ഹസീബ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image