ചാലിശ്ശേരി പഞ്ചായത്ത് 2023-24 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്ക് കട്ടിലുകള്‍ വിതരണം ചെയ്തു

 

പഞ്ചായത്ത് അംബേദ്കര്‍ ഹാളില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സഹിറ ഖാദറിന്റെ അധ്യക്ഷതയില്‍ പ്രസിഡന്റ് വിജേഷ് കുട്ടന്‍ കട്ടില്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ ടി.പി.സൗമ്യ പദ്ധതി വിശദീകരണം നടത്തി. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ നിഷ അജിത് കുമാര്‍, പഞ്ചായത്ത് അംഗങ്ങളായ വി.എസ്.ശിവാസ്, ഷഹന അലി, സജിത ഉണ്ണികൃഷ്ണന്‍, പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ പ്രദീപ് ചെറുവശ്ശേരി, ഹരിതകര്‍മ്മസേന സാരഥി റഷീദ് പണിക്ക വീട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചായത്തിലെ 15 വാര്‍ഡുകളിലും 7 എണ്ണം വീതം ഉള്‍പ്പെടുത്തി 105 കട്ടിലുകളാണ് വയോജനങ്ങള്‍ക്കായി നല്‍കിയത്.

ADVERTISEMENT
Malaya Image 1

Post 3 Image