ഒരുമനയൂര്‍ ഇല്ലത്ത്പടി കിഴക്ക് ശാഖാറോഡില്‍ വലിയ പൊട്ടിത്തെറി

170

ഒരുമനയൂര്‍ ഇല്ലത്ത് പടിക്ക് കിഴക്ക് ആറാം വാര്‍ഡ് ശാഖ റോഡില്‍ ഉഗ്ര ശബ്ദത്തോടെ സ്‌ഫോടനം. ഇന്ന് ഉച്ചക്ക് 2.30ടെയാണ് സംഭവം.വലിയ ശബ്ദത്തോടെയുണ്ടായ പൊട്ടിത്തെറിയില്‍ ഭയചകിതരായ പ്രദേശവാസികള്‍ ഓടിക്കൂടി. വലിയ രീതിയിലുള്ള പുക ഉണ്ടായതായി പറയുന്നു. തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ സിന്ധു അശോകനും നാട്ടുകരും ചേര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു. പോലിസ് എത്തി പ്രാഥമിക പരിശോധന നടത്തി. കൂടുതല്‍ അന്വേഷണത്തിനായി ബോംബ് സ്‌ക്വാഡിന് വിവരം അറിയിച്ചു. സംഭവസ്ഥലത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്.