റോഡുകളുടെ ശോചിനിയാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി പ്രമേയത്തിലുടെ ആവശ്യപ്പെട്ടു

72

കുന്നംകുളം നിയോജക മണ്ഡലത്തിലെ ജലനിധി പദ്ധതിക്കായി പൊളിച്ച റോഡുകളുടെ ശോചിനിയാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി പ്രമേയത്തിലുടെ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു. യോഗം ജില്ലാ പ്രസിഡന്റ് : സി.വി.കുരിയാക്കോസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് :ജോണ്‍സണ്‍ ചുങ്കത്ത് അദ്ധ്യഷത വഹിച്ചു. പ്രതിഷേധ പ്രമേയം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി : ബിജു പാപ്പച്ചന്‍ അവതരിപ്പിച്ചു. കെ.ടി.യു.സി. സംസ്ഥാന ജനറല്‍ സെക്രട്ടറി :പ്രസാദ് പുലിക്കോടന്‍, സംസ്ഥാന കമ്മിറ്റിയംഗം :ജോര്‍ജ്ജ് കൊള്ളന്നൂര്‍, ജില്ല സെക്രട്ടറി : സിറില്‍ ജോണ്‍, മണ്ഡലം പ്രസിഡണ്ടുമരായ: വില്‍സണ്‍ ചെറുവത്തൂര്‍, തമ്പി തറയില്‍, ബാബു വേലൂര്‍, മണ്ഡലം സെക്രട്ടറി: ശിവന്‍ കാഞ്ഞിരത്തിങ്കല്‍, എന്നിവര്‍ സംസാരിച്ചു.