എയ്യാലില്‍ ബിജെപി നേതൃത്വത്തില്‍ ജയന്‍ അനുസ്മരണവും നേത്ര പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു.

57

അന്തരിച്ച ബിജെപി പ്രവര്‍ത്തകന്‍ ജയന്‍ എയ്യാലിന്റെ ഒന്നാം ചരമദിനാചരണത്തോട് അനുബന്ധിച്ചാണ് ബിജെപി എയ്യാല്‍ മേഖല കമ്മറ്റി ഡോക്ടര്‍ ആശാസ് അമൃത കണ്ണാശുപത്രിയുമായി സഹകരിച്ച് ശ്രീ മൂകാംബിക സ്‌കൂളില്‍വെച്ച് നേത്ര പരിശോദന ക്യാമ്പ് നടത്തിയത്. അനുസ്മരണ ചടങ്ങ് ബിജെപി മദ്ധ്യമേഘലാ ഉപാദ്ധ്യക്ഷന്‍ അനീഷ് എയ്യാല്‍ ഉദ്ഘാടനം ചെയ്തു. രാജേഷ് എയ്യാല്‍ ചടങ്ങിന് അദ്ധ്യക്ഷനായി. ബിജെപി കടങ്ങോട് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ധനീഷ് , സേവാഭാരതി കടങ്ങോട് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഗോവിന്ദന്‍കുട്ടി യുവമോര്‍ച്ച എരുമപ്പെട്ടി മണ്ഡലം കമ്മറ്റി പ്രസിഡന്റ് അഭിലാഷ് കടങ്ങോട് എന്നിവര്‍ സംസാരിച്ചു. അമൃത കണ്ണാശുപത്രിയിലെ വിദഗ്ദരായ ഡോക്ടര്‍മാര്‍ നേത്ര പരിശോദനക്ക് നേതൃത്വം നല്‍കി മുന്നൂറോളം പേര്‍ക്കാണ് സൗജന്യമായി നേതൃപരിശോധനയും മരുന്നു വിതരണവും നടത്തിയത്.