വാതില്‍ അടയ്ക്കാതെ ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ നിന്നും പുറത്തേക്ക് തെറിച്ചു വീണ് യുവതിക്ക് പരിക്ക്. പൊന്നാനി ബി.എം. ഹെല്‍ത്ത് സെന്റര്‍ ജീവനക്കാരിയായ ചേറ്റുവ പച്ചാപുള്ളി വീട്ടില്‍ ഗണേഷിന്റെ മകള്‍ ഗ്രീഷ്മയ്ക്കാണ് പരിക്കേറ്റത്. തെക്കേ ബൈപ്പാസില്‍ ഗുരുവായൂരില്‍ നിന്നും കൊടുങ്ങല്ലൂര്‍ പോകുകയായിരുന്ന എസ്.എന്‍.ബസ്സിന്റെ മുന്‍വശത്തെ വാതിലിലൂടെ ഗ്രീഷ്മ പുറത്തേക്ക് വീഴുകയായിരുന്നു.ബസ്സിന്റെ വാതില്‍ അടച്ചിരുന്നില്ല. മുഖത്തും കൈക്കും പരിക്കേറ്റ ഗ്രീഷ്മയെ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.*
ADVERTISEMENT