പഴഞ്ഞി ഗവ.ഹൈസ്‌കൂളില്‍ സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ സംഘാടകസമിതി യോഗം ചേര്‍ന്നു

കേരള സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ എസ്.എസ്.കെയുടെ ആഭിമുഖ്യത്തില്‍ പഴഞ്ഞി ഗവ.ഹൈസ്‌കൂളില്‍ ആരംഭിക്കാനിരിക്കുന്ന സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ വിജയകരമായ നടത്തിപ്പിനായ് സംഘാടകസമിതി യോഗം ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.ടി.എ. പ്രസിഡന്റ് സാബു ഐന്നൂര്‍ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ കെ.വെങ്കിടമൂര്‍ത്തി അധ്യക്ഷനായി. കുന്നംകുളം സ്‌കില്‍ ഡെവലപ്‌മെന്റ് കോഡിനേറ്റര്‍ ചിത്ര ബാലകൃഷ്ണന്‍ കോഴ്‌സ് വിശദീകരണം നടത്തി.പഞ്ചായത്ത് പ്രസിഡന്റ് ഇ.എസ്.രേഷ്മ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബബിത ഫിലോ, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.കെ.ഹരിദാസന്‍ , വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ലളിതാഗോപി , ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.എസ്.മണികണ്ഠന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സോളാര്‍ എല്‍ഇ.ഡി. ടെക്‌നീഷ്യന്‍, ഗ്രാഫിക് ഡിസൈനര്‍ എന്നീ കോഴ്‌സുകളാണ് അനുവദിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്ല്യംസ് ചെയര്‍മാനും, പഞ്ചായത്ത് പ്രസിഡന്റ് ഇ.എസ്.രേഷ്മയെ വൈസ് ചെയര്‍മാന്‍ ആയും 101 അംഗ സംഘാടക സമതി രൂപികരിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image