പുന്നയൂര്‍ക്കുളം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.മുസ്ലിംലീഗ് ജില്ല വൈസ് പ്രസിഡന്റ് വി.കെ.മുഹമ്മദ് ഉത്ഘാടനം ചെയ്തു. സമസ്ത മേഖലയിലും പരാജയപ്പെട്ട നേതൃത്വത്തമാണ് പഞ്ചായത്ത് ഭരണം നടത്തുന്നതെന്ന് വി.കെ.മുഹമ്മദ് കുറ്റപ്പെടുത്തി. മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് കെ.എ.ഹാറൂണ്‍ റഷീദ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ആര്‍.വി. കബീര്‍ ഫൈസി, മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് വി.മായിന്‍കുട്ടി, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എ കെ മൊയ്തുണ്ണി, സെക്രട്ടറി ഹുസൈന്‍ വലിയകത്ത്, മന്ദലാംകുന്ന് മുഹമ്മദുണ്ണി, മണ്ഡലം യൂത്ത് ലീഗ് ട്രഷറര്‍ പി കെ സക്കരിയ, പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് അഷ്‌റഫ് ചോലയില്‍ അദ്ധ്യക്ഷത വഹിച്ചു. സി.യു.ഷക്കീര്‍ സ്വാഗതവും ടി.എം.ഇര്‍ഷാദ് നന്ദിയും പറഞ്ഞു. എ.ഇ.ഒ പരിസരത്ത് നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്.
പുന്നയൂര്‍ക്കുളം യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു
ADVERTISEMENT