ചൊവ്വന്നൂര്‍ സെന്റ് തോമസ് കത്തോലിക്ക ദേവാലയത്തിലെ ജപമാല മാസാചരണം സമാപിച്ചു

ചൊവ്വന്നൂര്‍ സെന്റ് തോമസ് കത്തോലിക്ക ദേവാലയത്തില്‍ ഭക്തി നിര്‍ഭരമായ ജപമാല റാലിയോടെ ജപമാല മാസചരണത്തിന് സമാപനം കുറിച്ചു. വൈകിട്ട് 6 മണിയോടെ സെന്റ് ജോര്‍ജ് ആശ്രമ അങ്കണത്തില്‍ നിന്ന് ആരംഭിച്ച ജപമാല റാലി പള്ളിയില്‍ എത്തി സമാപിച്ചു. തുടര്‍ന്ന് മരിയ സന്ദേശവും പരിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദവും, നേര്‍ച്ച വിതരണവും ഉണ്ടായിരുന്നു.വികാരി. ഫാ. തോമസ് ചൂണ്ടല്‍ , കൈക്കാരന്മാരായ ടി. ഐ റപ്പായി, എം.ടി ഡില്ലന്‍ ,സി.എല്‍ ടാബു, കുടുംബ കൂട്ടായ്മ കേന്ദ്രസമിതി കണ്‍വീനര്‍ റ്റി.റ്റി ഷാജന്‍, സെക്രട്ടറി ജോഫി മണ്ടുപാല, ഇ.പി ജസ്റ്റസ്, മേഗി എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
Malaya Image 1

Post 3 Image