ചാവക്കാട് നഗരസഭയിലെ അങ്കണവാടികളില്‍ ‘കിലുക്കാംപെട്ടി’ പദ്ധതിയ്ക്ക് തുടക്കമായി

ചാവക്കാട് നഗരസഭയിലെ അങ്കണവാടികളില്‍ പ്രീസ്‌കൂള്‍ കുട്ടികളുടെ മാനസിക , ശാരീരിക വികാസം ലക്ഷ്യമാക്കി കളിയുപകരണങ്ങള്‍ ലഭ്യമാക്കുന്ന കിലുക്കാംപെട്ടി എന്ന പദ്ധതിയ്ക്ക് തുടക്കമായി.നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് ഉദ്ഘാടനം നിര്‍വഹിച്ചു. 107-ാം നമ്പര്‍ അങ്കണവാടി പ്രദേശത്തെ ഗുണഭോക്താക്കളുടെ സഹകരണത്തോടെ നടത്തിയ ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ്കമ്മറ്റി ചെയര്‍മാന്‍ അബ്ദുള്‍റഷീദ് അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പ്രസന്ന രണദിവെ, കൗണ്‍സിലര്‍മാരായ പ്രിയ മനോഹരന്‍, കെ.വി.സത്താര്‍ എന്നിവര്‍ സംസാരിച്ചു. ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ വി.വി.ദീപ പദ്ധതി വിശദീകരണം നടത്തി. അങ്കണവാടി വര്‍ക്കര്‍ ഷീല സ്വാഗതവും, എ.എല്‍.എം.സി. അംഗം ഷെലീര്‍ നന്ദിയും പറഞ്ഞു.

ADVERTISEMENT
Malaya Image 1

Post 3 Image