മൂലേപ്പാട് മാര്‍ ബസേലിയോസ് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പുത്തന്‍പള്ളിയുടെ പെരുന്നാള്‍ ആഘോഷം തുടങ്ങി

പെങ്ങാമുക്ക് മൂലേപ്പാട് മാര്‍ ബസേലിയോസ് മാര്‍ ഗ്രീഗോറിയോസ്  ഓര്‍ത്തഡോക്‌സ് പുത്തന്‍പള്ളിയുടെ പെരുന്നാള്‍ ആഘോഷം തുടങ്ങി. തിങ്കളാഴ്ച വൈകിട്ടു സന്ധ്യാനമസ്‌കാരം, അങ്ങാടി ചുറ്റി പ്രദക്ഷിണം, ആശീര്‍വാദം എന്നിവയുണ്ടായി. രാത്രി ദേശക്കാരുടെ ആനയും വാദ്യമേളങ്ങളുമായുള്ള എഴുന്നള്ളിപ്പുകളും നടന്നു. ചൊവ്വാഴ്ച രാവിലെ 8.30ന് ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മുഖ്യകാര്‍മികനായി കുര്‍ബാന അര്‍പ്പിക്കും. ഉച്ചയോടെ ആരംഭിക്കുന്ന എഴുന്നള്ളിപ്പുകള്‍ വൈകിട്ടു പള്ളിയിലെത്തി സമാപിക്കും. കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം, ആശീര്‍വാദം, പൊതുസദ്യ എന്നിവയുണ്ടാകും. പെരുന്നാളിന്  വികാരി ഫാ. ജോസഫ് ചെറുവത്തൂര്‍, കൈസ്ഥാനി മില്‍ജു സി ജേക്കബ്, സെക്രട്ടറി അഡ്വ. മെറീഷ് സഖറിയ എന്നിവരടങ്ങിയ മാനേജിംഗ് കമ്മിറ്റി നേതൃത്വം നല്‍കും.

 

ADVERTISEMENT
Malaya Image 1

Post 3 Image