പഞ്ചായത്ത് ഭരണ സമിതിയുടെ അവഗണനക്കെതിരെ സി.പി ഐ എം നേതൃത്വത്തില്‍ തൊട്ടാപ്പ് മരകമ്പനി പരിസരത്ത് പ്രതിഷേധ ജ്വാല നടത്തി. തുടര്‍ന്ന് ഫോക്കസ് സെന്ററിലേക്ക് പ്രകടനം നടത്തി.കടപ്പുറം ഗ്രാമ പഞ്ചായത്തിലെ പൂര്‍ണ്ണമായി തകര്‍ന്ന മരകമ്പനി – ഫോക്കസ് റോഡ് – ഉപ്പാപ്പ പള്ളി റോഡ് – സുനാമി റോഡ്പൂക്കോയ തങ്ങള്‍ റോഡ് എന്നിവ സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സി പി ഐ എം പ്രതിഷേധം.
സംഘടിപ്പിച്ചത്. സി.പി ഐ എം ലോക്കല്‍ സെക്രട്ടറി കെ.വി അഷറഫ് ഉദ്ഘാടനം ചെയ്തു. എസ്. എം നൗഫല്‍ അദ്ധ്യക്ഷനായി. എന്‍ എം ലത്തീഫ്, വാര്‍ഡ് മെമ്പര്‍ റാഹില വഹാബ്, കെ.എസ് സെമീര്‍, കെ.കെ റംഷാദ്, കെ എം സെക്കീര്‍ എന്നിവര്‍ സംസാരിച്ചു. സിപിഐ.എം. തൊട്ടാപ്പ്, ലൈറ്റ് ഹൗസ് ബ്രാഞ്ചുകളുടെ നേതൃത്വത്തിലാണ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്.
ADVERTISEMENT